പെൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിയെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചെന്നു പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. പെൺകുട്ടികളോട് സംസാരിച്ചതിനു മർദിച്ചെന്നാണ് മൊഴി. രാവിലെ പൂവാർ ഡിപ്പോയിലായിരുന്നു സംഭവം.
പെൺകുട്ടികളോട് സംസാരിച്ചു നിന്ന വിദ്യാർത്ഥിയെ കെഎസ്ആർടിസി ഇൻസ്പെക്ടർ സുനിൽ കുമാർ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. വസ്ത്രം വലിച്ചു കീറിയെന്നും കൈയ്യിൽ അടിച്ചെന്നും വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. മുറിയിൽ പൂട്ടിയിട്ടന്നും ആക്ഷേപമുണ്ട്.
സംഭവം അറിഞ്ഞു സ്കൂളിലെ അധ്യാപകർ ഉൾപ്പടെ ഡിപ്പോയിൽ എത്തിയിരുന്നു. വിദ്യാർത്ഥികളെ ശല്യം ചെയ്തതിനാണ് ഇടപെട്ടതെന്നാണ് സുനിൽ കുമാറിന്റെ വിശദീകരണം. മണിക്കൂറുകളോലോളം ഡിപ്പോയിൽ വെറുതെ നിന്ന കുട്ടിയെ വിവരം തിരക്കാൻ ഓഫീസ് മുറിയിൽ എത്തിച്ചതാണെന്നും വിശദീകരിക്കുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ സുനിൽ കുമാറിനെതിരെ പൂവാർ പൊലീസ് കേസെടുത്തു.
Story Highlights: student beaten by KSRTC employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here