പതിമൂന്നുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ അവ്യക്തതകളുണ്ടെന്ന് ബാലാവകാശ കമ്മിഷൻ.

കോഴിക്കോട് അഴിയൂരിൽ പതിമൂന്നുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ അവ്യക്തതകളുണ്ടെന്ന് ബാലാവകാശ കമ്മിഷൻ. പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം കൂടി ഉയർന്ന പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മിഷൻ അഴിയൂരിലെത്തിയത്.
സ്കൂൾ വിദ്യാർഥിനിക്ക് ലഹരി നൽകിയ ശേഷം ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചെന്ന പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. പെൺക്കുട്ടിയും കുടുംബവും മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് ബാലാവകാശ കമ്മിഷൻ സ്കൂളിലെത്തി തെളിവെടുത്തത്.
പൊലീസ്, എക്സൈസ്, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടിയുടെ കൗൺസിലർ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചു. അതിന് ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. വാർത്ത നൽകിയ മാധ്യമങ്ങളെയും കമ്മിഷൻ വിമർശിച്ചു. പരാതിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസും പറയുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചു.
Story Highlights: Thirteen year old girl used for drug trafficking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here