ട്രെയിനിനുള്ളിൽ വാക്കുതർക്കം, യുപിയിൽ 60 കാരനെ പൊലീസുകാരൻ വെടിവച്ചു കൊന്നു

റെയിൽവേ പൊലീസ് കോൺസ്റ്റബിളിന്റെ വെടിയേറ്റ് 60 വയസുകാരന് ദാരുണാന്ത്യം. ട്രെയിനിനുള്ളിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺസ്റ്റബിൾ തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം.
മുന്ന ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് കോൺസ്റ്റബിൾ അമിത് സിംഗ് ലാലിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ട്രെയിൻ ദുധ്വ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ലാൽ തന്നെ ആക്രമിച്ചുവെന്നും തന്റെ സർവീസ് പിസ്റ്റൾ എടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് കാലിൽ വെടിയുതിർക്കുകയായിരുന്നുവെന്നും സിംഗ് അവകാശപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Story Highlights: 60-Year-Old Man Shot Dead By Constable Inside Train In UP After Argument
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here