അതിർത്തി സംഘർഷം; ചർച്ച വേണമെന്ന ആവശ്യം പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്ന് ആവർത്തിക്കും

അതിർത്തി സംഘർഷ വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്ന് ആവർത്തിയ്ക്കും. മുൻ കൂറായ് വിഷയത്തിൽ ഇരു സഭകളിലും കോൺഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. കൊവിഡ്, പിയുഷ് ഗോയലിന്റെ ബീഹാർ പരാമർശ വിഷയങ്ങളും എന്ന് സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
സ്വകാര്യ ബില്ലുകളുടെ അവതരണ ദിവസ്സമായ ഇന്ന് രാജ്യസഭയിൽ നരബലിയ്ക്ക് എതിരായ നടപടികൾ കർശനമാക്കാൻ നിർദേശിക്കുന്ന ബില്ല് ബിനോയ് വിശ്വം അവതരിപ്പിക്കും. രാജ്യത്ത് നിർബന്ധിത ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് നിർദേശിക്കുന്ന എ.എ.റഹിമിന്റെ ബില്ലും ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
ഗവർണർ പദവിയിലെ നിയമനം നിയന്ത്രിക്കുന്ന വിഷയത്തിൽ സിപിഐഎം അംഗം വി.ശിവദാസൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ തുടർ പരിഗണനയും ഇന്ന് ഉണ്ടാകും. പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള പ്രമേയം കേന്ദ്രസർക്കാർ ഇന്ന് അവതരിപ്പിക്കും എന്നാണ് വിവരം. 29 ആം തീയതി വരെ നീളേണ്ട പാർലമെന്റ് സമ്മേളനമാണ് വെട്ടിച്ചുരുക്കുക.
Story Highlights: border conflict; opposition will repeat its demand for discussion in both houses of Parliament today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here