Advertisement

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും

December 23, 2022
2 minutes Read
Congress leadership meet bharat jodo yatra

ഭാരത് ജോഡോയുടെ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും ( Congress leadership meet bharat jodo yatra ).

കൊവിഡിൽ കേന്ദ്ര സർക്കർ മാർഗരേഖ ഇറങ്ങിയാൽ അത് പാലിച്ചു കൊണ്ട് യാത്ര തുടരാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ നടത്താനൊരുങ്ങുന്ന ഹാത്ത് ജോഡോ അഭിയാൻ, വനിത മാർച്ച് തുടങ്ങിയവയിലും ചർച്ചയുണ്ടാകും. അതേസമയം, കേരളത്തിലെ നേതൃത്വ മാറ്റം സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകില്ല. കെ.സുധാകരൻ തന്നെ അധ്യക്ഷനായി തുടരട്ടെയെന്നാണ് തീരുമാനം.

Story Highlights: Congress leadership meet bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top