പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. 2016 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ കേസിന്റെ വിചാരണ സമയത്ത് അതിജീവിതയും സാക്ഷികളും കൂറ് മാറിയിരുന്നു. ഗർഭചിത്രം നടത്തിയ ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ ബ്ലഡ് സാമ്പിളും ഉപയോഗിച്ച് നടത്തിയ ഡിഎൻഎ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി 50000 രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.
കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെയും കഴിഞ്ഞ മാസം സ്വന്തം പിതാവ് പീഡനത്തിനിരയാക്കിയിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദേശത്തേക്ക് പോയ ഇയാളെ കൂത്തുപറമ്പ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂർവ്വം വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights: father molested daughter sentenced to 31 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here