ലോകകപ്പ് കൈയിലെടുത്ത സംഭവം; സാൾട്ട് ബേക്കെതിരെ ഫിഫയുടെ അന്വേഷണം

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീന കിരീടം ചൂടിയതിനു പിന്നാലെ
വിശ്വകിരീടം കൈയിലെടുത്ത സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിന് ശേഷം നസ്രറ്റ് ഗോക്‌സെ എന്ന സാൾട്ട് ബേ പിച്ചിലേക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നാണ് ഫിഫ അന്വേഷിക്കുന്നത്.
മെസ്സിയുടെയും കൂട്ടരുടെയും വിജയാഘോഷത്തിലേക്ക് നുയഞ്ഞുകയറി ലോകകപ്പ് ട്രോഫി കൈയിലെടുത്ത് ചുംബിച്ച സാൾട്ട് ബേയുടെ പ്രവർത്തി വൻ വിവാദമായിരുന്നു. ഫിഫ നിയമങ്ങൾ പ്രകാരം ലോകകപ്പ് ട്രോഫി ടൂർണമെന്റ് ജേതാക്കൾക്കും ഫിഫ ഉദ്യോഗസ്ഥർക്കും രാഷ്ട്രത്തലവൻമാർക്കും മാത്രമേ കൈ കൊണ്ട് തൊടാൻ പാടുള്ളൂ. ഇത് മറികടന്നാണ് ഗോക്‌സെ വിശ്വകിരീടം കൈയിലെടുത്ത് ചുംബിച്ചത്. ഇതിൻ്റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
മുൻ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെപേരാണ് സാൾട്ട് ബേക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. ഇതിന് പിന്നലെയാണ് ഫിഫ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉചിതമായ ആഭ്യന്തര നടപടി സ്വീകരിക്കുമെന്നും ഒരു വക്താവ് ബിബിസിയോട് പറഞ്ഞു. അതേസമയം ടർക്കിഷ് പാചക വിദഗ്ധനെ യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ നിന്ന് വിലക്കി.1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്.
Story Highlights: FIFA probe celebrity chef Salt Bae’s ‘undue access’ at World Cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here