ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ സിനിമ; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മോഹൻലാൻ ആണ് പോസ്റ്റർ പങ്കുവച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചു. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളായി പോസ്റ്ററിൻ്റെ ഓരോ ഭാഗങ്ങൾ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചിരുന്നു. ഇന്ന് ഈ പോസ്റ്ററിൻ്റെ പൂർണഭാഗം ഇന്ന് ഇവർ പുറത്തുവിട്ടു.
ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് റഫീഖ് ആണ് സിനിമയുടെ തിരക്കഥ. മധു നീലകണ്ഠൻ ക്യാമറ കൈകാര്യം ചെയ്യും. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ.
Story Highlights: lijo jose pellissery mohanlal malaikkottai valiban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here