Advertisement

പി.ജി പത്രോസ് അന്തരിച്ചു

December 23, 2022
Google News 1 minute Read

മുൻ സൈനികോദ്യോഗസ്ഥൻ മാള കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ പി.ജി പത്രോസ് (93) അന്തരിച്ചു. ഇന്ന് രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. പാകിസ്താനും ചൈനയ്ക്കുമെതിരെയടക്കം ഏഴോളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ട്വൻ്റിഫോർ എഡിറ്റർ ഇൻ ചീഫ് പി.പി ജെയിംസ് മകനാണ്.

വിയറ്റ്നാം യുദ്ധാനന്തരം യുഎൻ സമാധാന സേനയുടെ ഭാഗമായിരുന്നു. താഴേക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, കൊമ്പൊടിഞ്ഞാമക്കൽ മർച്ചന്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കുഴിക്കാട്ടേശേരി സെൻ്റ് മേരീസ് പള്ളിയിൽ നടക്കും. സംസ്‌ക്കാരശുശ്രൂഷകൾക്ക് ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും.

Story Highlights: pg pathrose ex army man demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here