Advertisement

‘എത്രയും വേഗമോ അത്രയും നല്ലത്, യുദ്ധം അവസാനിപ്പിണം’; വ്‌ളാഡിമിർ പുടിൻ

December 23, 2022
Google News 2 minutes Read

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സായുധ സംഘട്ടനം നയതന്ത്ര ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലൻസ്‌കിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിന് പിന്നാലെയാണ് പുടിൻ്റെ പ്രതികരണം.

“ഞങ്ങളുടെ ലക്ഷ്യം സൈനിക സംഘട്ടനം കൂടുതൽ വഷളാക്കുകയല്ല, മറിച്ച് ഈ യുദ്ധം അവസാനിപ്പിക്കുക എന്നതാണ്.. ഇതിന്റെ അവസാനത്തിനായി ഞങ്ങൾ പരിശ്രമിക്കും, എത്രയും വേഗമോ അത്രയും നല്ലത്. ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, ശത്രുതയുടെ തീവ്രത നഷ്ടത്തിലേക്ക് നയിക്കുന്നു. എല്ലാ സായുധ സംഘട്ടനങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസാനിക്കുന്നത് നയതന്ത്ര പാതയിലെ ഏതെങ്കിലും തരത്തിലുള്ള ചർച്ചകളിലൂടെയാണ്”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

Story Highlights: Putin says Russia wants to end Ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here