വരുന്നത് 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങൾ; അമേരിക്കയിൽ 4,400 വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം 4,400 വിമാനങ്ങൾ റദ്ദാക്കി. ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. 40 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് വരുന്നതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇന്ന് മാത്രം 2,700 വിമാന സർവീസുകളും നാളെ രണ്ടായിരത്തോളം വിമാന സർവീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് 8,450 വിമാനങ്ങൾ വൈകിയോടും. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, സൗത്ത്വെസ്റ്റ് എയർലൈൻസ് എന്നിവയുടെ മൂന്നിലൊന്ന് ഫ്‌ളൈറ്റുകളും വൈകിയാകും ഓടുക.
ക്രിസ്മസ് പ്രമാണിച്ച് കുടുംബത്തിനടുത്തേക്കും മറ്റും യാത്ര ചെയ്യാനിരുന്ന നിരവധി പേരാണ് ഇതോടെ കുടുങ്ങിയത്. എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
Story Highlights: snowstorm 2700 flights cancelled today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here