Advertisement

പാകിസ്താനില്‍ ചാവേര്‍ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

December 23, 2022
Google News 2 minutes Read

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മാര്‍ക്കറ്റും യൂണിവേഴ്‌സിറ്റിയും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച ശേഷം വാഹനത്തിലുണ്ടായിരുന്ന ആളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാകിസ്താന്‍ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ( Suicide bomb attack rocks pakistan)

പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ആന്റി ടെറര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

രാവിലെ 10.15നാണ് ഒരു സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന വാഹനം സംശയാസ്പദമെന്ന് തോന്നിയതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞ് പരിശോധിച്ചത്. പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും പുറത്തിറങ്ങി. പൊലീസ് പരിശോധനയ്ക്ക് ശേഷം പുരുഷന്‍ വാഹനത്തിനുള്ളിലേക്ക് കയറുകയും സ്‌ഫോടനം നടത്തുകയുമായിരുന്നുവെന്ന് പാകിസ്താന്‍ ഡിഐജി സൊഹൈല്‍ സഫര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights:  Suicide bomb attack rocks pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here