Advertisement

തങ്ക അങ്കി രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു

December 23, 2022
1 minute Read

മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഈ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. ഇന്ന് രാവിലെ അഞ്ചു മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ തങ്ക അങ്കി ദർശിക്കാൻ ഭക്തജനങ്ങൾക്ക് അവസരമൊരുക്കിയ ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്.

27ന്​​ ​ഉ​ച്ച​ക്കാ​ണ്​ 41 ദി​വ​സ​ത്തെ മ​ണ്ഡ​ല​കാ​ല​ത്തി​ന്​ സ​മാ​പ​നം കു​റി​ച്ച്​ സ​ന്നി​ധാ​ന​ത്ത്​ ശ്രീ​കോ​വി​ലി​ൽ ത​ങ്ക അ​ങ്കി ചാ​ര്‍ത്തി മ​ണ്ഡ​ല പൂ​ജ. ആ​ദ്യ​ദി​വ​സം രാ​ത്രി നെ​ടും​പ്ര​യാ​ര്‍ തേ​വ​ല​ശേരി ദേ​വി ക്ഷേ​ത്ര​ത്തി​ലും ര​ണ്ടാം ദി​വ​സം ഓ​മ​ല്ലൂ​ര്‍ ശ്രീ ​ര​ക്ത​ക​ണ്ഠ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മൂ​ന്നാം ദി​വ​സം കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലും നാ​ലാം ദി​വ​സം പെ​രു​നാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ലു​മാ​ണ്​ രാ​ത്രി വി​ശ്ര​മം.

26ന്​ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്​ പ​മ്പ​യി​ല്‍നി​ന്നും പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ല്‍ എ​ത്തി​ച്ചേ​രും. പ​തി​നെ​ട്ടാം​പ​ടി ക​യ​റി സോ​പാ​ന​ത്ത് എ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍ശാ​ന്തി​യും ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ത​ങ്ക അ​ങ്കി ചാ​ര്‍ത്തി 6.30ന് ​ദീ​പാ​രാ​ധ​ന ന​ട​ക്കും.

Story Highlights: Thanka Anki procession will leave from Aranmula

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top