Advertisement

ഒമാനിൽ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

December 23, 2022
3 minutes Read
well collapsed Workers died Oman

ഒമാനിൽ കിണറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികളുടെ മേൽ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കിണർ നന്നാക്കുന്നതിനിടെയാണ് മതിലിടിഞ്ഞ് അപകടം സംഭവിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി പറയുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ വിലായത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ( Two killed while carrying out maintenance work of a well In Oman ).

മരിച്ചവരും അപകടത്തിൽപ്പെട്ടവരും ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ തൊഴിലിടങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കാണാതായ മറ്റ് തൊഴിലാളിക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

Story Highlights: Two killed while carrying out maintenance work of a well In Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top