Advertisement

ചൈനയിൽ സ്ഥിതി ഗുരുതരം; ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 37 മില്യൺ കൊവിഡ് കേസുകൾ

December 24, 2022
Google News 2 minutes Read
china reports 37 million covid cases

ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ ഉണ്ടായിരിക്കുന്നത്. 248 മില്യൺ ജനങ്ങളിൽ 18% പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ( china reports 37 million covid cases )

ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് പെട്ടെന്നുണ്ടായ ഈ കൊവിഡ് വ്യാപനത്തിന് കാരണം. ബെയ്ജിംഗിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാൽ ഭാഗം ജനങ്ങളും കൊവിഡി പിടിയിലമർന്ന് കഴിഞ്ഞു.

നേരത്തെ ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.

ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായായിരുന്നു ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നത്തെ കൊവിഡ് കണക്ക് പുറത്ത് വന്നിരിക്കുന്നത്.

Story Highlights: china reports 37 million covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here