പുതുവത്സരം ആഘോഷിക്കാൻ സംഗീത വിരുന്നൊരുക്കി ക്രൗൺ പ്ലാസ

പുതുവത്സരം ആഘോഷിക്കാൻ സംഗീത വിരുന്നൊരുക്കി ക്രൗൺ പ്ലാസ. ഡിസംബർ 31നാണ് കൊച്ചി ക്രൗൺ പ്ലാസയിൽ ‘ഗ്രാൻഡ് ഗാല ന്യൂ ഇയർ ഈവ് 2023’ നടക്കുക. ( crown plaza new year event )
പ്രശസ്ത ഗായകൻ ജോബ് കുരിയൻ, ദ ബിയേർഡ് ബാൻഡ്, ഡിജെ അഖിൽ, ഡിജെ റൊണാൾഡോ, പെപ്പർ വൈൻ ബാൻഡ്, ഡിജെ ടോണി, പൂജിത മേനോൻ, അഫ്ഷാൻ ആന്റ് ഗോകുൽ എന്നിങ്ങനെ നിരവധി കാലാകാരന്മാർ പുതുവത്സര രാവ് അവിസ്മരണീയമാക്കാൻ അണിനിരക്കും.
Read Also: ക്രിസ്മസ് വരവായ്; കേക്ക് മിക്സിംഗ് ആഘോഷമാക്കാൻ കൊച്ചിയിലെ ക്രൗൺ പ്ലാസ
കണ്ണിനും കാതിനും ഇമ്പമേകുന്നതിനോടൊപ്പം നാവിനും രുചി വൈവിധ്യം വിളമ്പാൻ ക്രൗൺ പ്ലാസയുടെ പാചക കലവറകൾ ഒരുങ്ങി കഴിഞ്ഞു. അൺലിമിറ്റഡ് ഫുഡ് ആന്റ് ബിവറേജാണ് ക്രൗൺ പ്ലാസ നൽകുക. ഒപ്പം ലക്കി ഡ്രോയും സംഘടിപ്പിക്കുന്നുണ്ട്.
രാത്രി 7 മണി മുതൽ ആരംഭിക്കുന്ന പരിപാടി പുതുവത്സരം പിറക്കുന്നത് വരെ നീളും.
Story Highlights: crown plaza new year event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here