Advertisement

ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് കമല്‍ഹാസന്‍

December 24, 2022
Google News 1 minute Read

ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും അണിചേര്‍ന്നു. ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന്‍ സംസാരിച്ചു.

രാഷ്ട്രീയ സഖ്യ ചർച്ചകളുടെ ഭാഗമല്ല തൻ്റെ പ്രാതിനിധ്യമെന്നും സാധാരണ പൗരനായാണ് യാത്രയിൽ പങ്കെടുത്തതെന്നും കമൽ ഹാസൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ നിർദേശം അവഗണിച്ച് മാസ്കില്ലാതെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ യാത്ര നടത്തിയത്.

രാവിലെ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. 100 ദിവസത്തിലേറെ പിന്നിട്ട യാത്രയില്‍ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്. നേരത്തെ ഒക്ടോബറില്‍ യാത്ര കര്‍ണാടകയിലെത്തിയപ്പോഴാണ് സോണിയ രാഹുലിനൊപ്പം യാത്രയുടെ ഭാഗമായിരുന്നത്.

Read Also: ഭാരത് ജോഡോ യാത്ര തടയാനാണ് കേന്ദ്രത്തിന്റെ ശ്രമം; രാഹുൽ ഗാന്ധി

ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന യഥാര്‍ഥ ഹിന്ദുസ്ഥാനെ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. രാജ്യത്തെ സാധാരണക്കാര്‍ സ്‌നേഹത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും തീര്‍ത്ത വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ഞങ്ങളുടെ യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി.

Story Highlights: Kamal Haasan joins Bharat Jodo Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here