പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ബഹ്‌റൈന്‍; നാലിടങ്ങളില്‍ ഒരേദിവസം കരിമരുന്ന് പ്രകടനവും

പുതുവത്സരം ഗംഭീരമാക്കാന്‍ ഒരുങ്ങി ബഹ്‌റൈന്‍. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത കരിമരുന്നുപ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്. ആദ്യമായി നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നതും ബഹ്‌റൈനില്‍ ആദ്യമായായിരിക്കും.(new year celebration bahrain)
പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ഇത്തവണ ഒരുക്കുന്നത്. ഡിസംബര്‍ 31ന് നടത്തുന്ന കരിമരുന്നുപ്രകടനവും വിനോദപരിപാടികളും ബഹ്‌റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അതോറിറ്റി. അവന്യൂസ് പാര്‍ക്ക്, മറാസി ബീച്ച്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, ഹാര്‍ബര്‍ റോ എന്നിവിടങ്ങളില്‍ പുതുവത്സരത്തലേന്ന് കരിമരുന്നുപ്രകടനം നടക്കും. ഇതാദ്യമായാണ് നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നത്.
ഇതിനു പുറമേ, മറ്റു നിരവധി വിനോദപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോണ്‍ ഷോ, ലൈവ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും പുതുവത്സര ദിനങ്ങളെ ആഘോഷഭരിതമാക്കും. മാര്‍ട്ടിന്‍ ഗാരിക്‌സ് നയിക്കുന്ന സംഗീതപരിപാടി അല്‍ദാന ആംഫി തിയറ്ററില്‍ ഡിസംബര്‍ 31ന് നടക്കും.
Read Also: ഒമാനിൽ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ബഹ്‌റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി സി.ഇ.ഒ ഡോ. നാസര്‍ ഖാഅദി പറഞ്ഞു. ആഘോഷങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ calendar.bh എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Story Highlights: new year celebration bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here