2024ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ? മറുപടിയുമായി പവൻ ഖേര

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. 2024ൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു പവൻ ഖേര.
എന്നാൽ ഭാരത് ജോഡോ ഒരു തെരഞ്ഞെടുപ്പ് യാത്രയല്ല, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള യാത്രയാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ബിജെപി നേതാക്കൾക്കും യാത്രയിൽ അണിചേരാം. നിതിൻ ഗഡ്കരി, രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു തുടങ്ങി യാത്രയിൽ പങ്കെടുക്കാൻ വരുന്ന ആരെയും സ്വാഗതം ചെയ്യുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
#WATCH | Only 2024 will decide it but if you ask us, then, definitely Rahul Gandhi should become PM: Congress leader Pawan Khera on Rahul Gandhi becoming PM in 2024 pic.twitter.com/D9gcstcfAE
— ANI (@ANI) December 24, 2022
ജനുവരി 26 മുതൽ മാർച്ച് 26 വരെ എല്ലാ ബൂത്തുകളിലും ബ്ലോക്കുകളിലും ഭാരത് ജോഡോയുടെ സന്ദേശം എത്തിക്കുന്ന ‘ഹാത്ത് സേ ഹാത്ത് ജോഡോ’ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിനെ ചൊല്ലി കോൺഗ്രസ് ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലോടെ ചെങ്കോട്ടയിൽ എത്തിച്ചേരുന്ന ഈ യാത്ര 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 3 മുതൽ വീണ്ടും പുനഃരാരംഭിക്കും.
Story Highlights: Rahul Gandhi should become PM in 2024: Congress leader Pawan Khera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here