അബുദബിയില്‍ ഫ്‌ളാറ്റുകളില്‍ ഒരുമിച്ച് താമസിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം; മുന്നറിയിപ്പുമായി അധികൃതര്‍

ഫ്‌ളാറ്റുകളിലും വില്ലകളിലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. അബുദബി നഗരസഭാ, ഗതാഗത വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അബുദബിയില്‍ ഇനി മുതല്‍ ഫ്‌ളാറ്റുകളിലും മറ്റ് താമസയിടങ്ങളിലും നിശ്ചിത എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരെയാണ് നടപടി. അബുദബി നഗരസഭാ, ഗതാഗത വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ‘നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ എന്ന കാമ്പയിനും അധികൃതര്‍ തുടക്കമിട്ടു.
Read Also: അനധികൃത മസാജ് സെൻ്ററുകൾ; 91 ഫ്ലാറ്റുകൾക്ക് പൂട്ടിട്ട് ദുബായ് പൊലീസ്
അബുദബി സിവില്‍ ഡിഫന്‍സ് വിഭാഗവുമായി ചേര്‍ന്ന് ബോധവത്കരണം നടത്തുകയാണ് കാമ്പെയിന്‍ മുഖേന ലക്ഷ്യമിടുന്നത്. കാമ്പെയിന്റെ ഭാഗമായി അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ എമിറേറ്റിലെ മൂന്നു മുനിസിപ്പാലിറ്റികളിലെയും ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഈ സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Restrictions on number of people living in flats Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here