Advertisement

‘ആകാശമേലാപ്പിൽ’; സമരത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന വ്യത്യസ്തമായ ക്രിസ്മസ് ഗാനം

December 25, 2022
Google News 2 minutes Read

ക്രിസ്തുമസ് ജൈവ പാരസ്പര്യത്തിന്റെ കൂട്ടായ്മയിലേക്കുള്ള ദൈവത്തിന്റെ പ്രവേശനമാണ്. ദൈവം മണ്ണിൽ ഒരു സൃഷ്ടിയായി ജൈവരൂപമെടുത്തതിന്റെ ആഘോഷമാണത്. സൃഷ്ടിജാലങ്ങളിൽ അന്യോന്യതയായി ദൈവ, മനുഷ്യ, പ്രകൃതി ഐക്യദാർഢ്യത്തിന്റെ പൂവിടലാണ് ക്രിസ്തുമസ്. ദൈവത്തിനു പ്രിയപ്പെട്ട ഭൂമിയിലെ സകല ചരാചരങ്ങൾക്കും സ്വസ്തിയും ക്ഷേമവും ആശംസിക്കുന്ന സന്ദേശമാണ് ആദ്യ ക്രിസ്തുമസ് രാവിൽ മാലാഖമാർ ആലപിച്ചത്.

വേദപുസ്തകത്തിലെ സൃഷ്ടി വൃത്താന്തങ്ങൾ സൃഷ്ടിയിലെ ദൈവ, മനുഷ്യ, പ്രകൃതി ഐക്യദാർഢ്യത്തെ വെളിപ്പെടുത്തുന്നു. വീണ്ടെടുപ്പിനെ കുറിച്ചുള്ള വേദപുസ്തക വിവരണങ്ങളിലും ദൈവ, മനുഷ്യ, പ്രകൃതി ഐക്യദാർഢ്യം പ്രകടമാണ്. കാലികളുടെ വാസസ്ഥലം ദൈവത്തിന്റെ ജഡാവതാരത്തിന്റെ ഈറ്റില്ലമായത് ആകസ്മികമല്ല. ജൈവ പാരസ്പര്യത്തിന്റെ സഹർഷത്തിലൂടെയാണ് സമൃദ്ധമായ ജീവൻറെ പൂത്തുലയൽ സാധ്യമാകുന്നതെന്ന സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്.

ജൈവ പാരസ്പര്യത്തെ റദ്ദു ചെയ്യുന്നതിനായുള്ള അധിനിവേശ ശ്രമങ്ങളാണ് നമ്മുക്ക് ചുറ്റും ഇന്ന് നടക്കുന്നത്. മണ്ണിനെയും കടലിനെയും കാടിനേയും തീരത്തെയും കൊള്ളയടിക്കുകയും അവിടെ ജീവിക്കുന്ന, പണിയെടുക്കുന്ന കീഴാള സമൂഹങ്ങളുടെ അതിജീവനത്തെ തകർക്കുകയും ചെയ്യുന്ന പുത്തൻ അധിനിവേശ ശക്തികളുടെ തേരോട്ടങ്ങളുടെ മധ്യത്തിൽ ജൈവ പാരസ്പര്യത്തിന്റെ ചെറുത്തുനില്പുകളിലാണ് യേശു ജനനത്തെ നാം ഇന്ന് തിരിച്ചറിയേണ്ടുന്നത്. കടലിന്റെയും മണ്ണിന്റെയും കാടിന്റെയും കീഴാള സമൂഹങ്ങളുടെയും ശ്വാസം ഞെരുക്കുന്ന ഭരണകൂട, കോർപ്പറേറ്റ് നൃശംസതയോടുള്ള പ്രതിരോധവും, അന്യോന്യതയുടെ ആഘോഷവുമാണ് ഇന്ന് പ്രസക്തമായ ക്രിസ്തുമസ് സാക്ഷ്യം.

സമരത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനമാണ് ‘ആകാശമേലാപ്പിൽ’. ജോർജ് സക്കറിയും സന്തോഷ് ജോർജ് ജോസഫും എഴുതിയ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ജോർജ് ജോസഫ് തന്നെയാണ്. മ്യൂസിക് പ്രോഗ്രാമിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ്: ആകാശ് ഫിലിപ്പ് മാത്യു, സ്റ്റുഡിയോ: അസ്‌ക്വയർ മ്യൂസിക് സ്റ്റുഡിയോ, വടശേരിക്കര,ക്യാമറ & എഡിറ്റിംഗ്: ആസാദ് എ നായർ,സ്റ്റുഡിയോ: സുഹൃദ സ്റ്റുഡിയോ, അടൂർ.

Story Highlights: A Christmas song for struggle and brotherhood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here