Advertisement
kabsa movie

കശ്മീരിലെ ഉറിയില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തു

December 25, 2022
2 minutes Read
Huge quantity of arms found from uri kashmir
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. കശ്മീരിലെ ഉറി മേഖലയില്‍ നിന്നാണ് ആയുധശേഖരം പിടികൂടിയത്. പരിശോധനയില്‍ എട്ട് എകെഎസ് 74 തോക്കുകള്‍, 12 പിസ്റ്റളുകള്‍, 560 വെടിയുണ്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഉറിയിലെ ഹത്ലംഗ ഗ്രാമത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സംയുക്ത സേന പരിശോധന നടത്തിയത്.

ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംയുക്തസേന തിരച്ചില്‍ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തെരച്ചില്‍ എട്ട് മണിക്കൂറോളം നീണ്ടുനിന്നു, ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തു. ആയുധങ്ങളും വെടിക്കോപ്പുകളും കൂടാതെ 12 ചൈനീസ് പിസ്റ്റളുകള്‍, 244 വെടിയുണ്ടകള്‍, 9 ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകള്‍, 5 പാക് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവയും കണ്ടെടുത്തു.

Read Also: 12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായി സൈന്യം അറിയിച്ചു.

Story Highlights: Huge quantity of arms found from uri kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement