വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി

മധ്യപ്രദേശിൽ കാമുകിയെ നടുറോട്ടിൽ മർദിച്ച കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കി. ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് യുവതിയെ നടുറോഡിൽ ക്രൂരമായി മർദിക്കാൻ കാരണം.(man’s house demolished in madhya pradesh assaulting girlfriend)
യുവാവിന്‍റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി. മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
രേവ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ പങ്കജ് ത്രിപാഠിയാണ് അറസ്റ്റിലായത്. പത്തൊൻപതുകാരിയായ യുവതിയെ ഉടൻ വിവാഹം കഴിക്കണമെന്ന് പങ്കജ് ആവശ്യപ്പെട്ടു.എന്നാല്‍, യുവതി എതിർത്തു. തൊട്ടുപിന്നാലെയായിരുന്നു ക്രൂര മർദനം എന്നാണ് റിപ്പോര്‍ട്ട്.
യുവതിക്ക് ബോധം നഷ്ടപ്പെടുന്നത് വരെ യുവാവ് മർദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാല ഒളിവിൽ പോയ പങ്കജിനെ ഇന്നാണ് ഉത്തർപ്രദേശിൽ നിന്നും പൊലീസ് പിടികൂടിയത്. പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടും ഇടിച്ചു നിരത്തി.
Story Highlights: man s house demolished in madhya pradesh assaulting girlfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here