‘ഉന്തിയ പല്ല് അയോഗ്യത’; അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് സർക്കാർ ജോലി നഷ്ടമായി

ഉന്തിയ പല്ല് അയോഗ്യതയായപ്പോൾ അട്ടപ്പാടിയിലെ ഗോത്രവർഗ യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലി എന്ന സ്വപ്നം നഷ്ടമായി. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്ക് തടസമായത്. ( man with protruding teeth denied govt job )
പിഎസ്സിയുടെ സ്‌പെഷൽ റിക്രൂട്‌മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണ് വിദഗ്ധാഭിപ്രായം. മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്.
Story Highlights: man with protruding teeth denied govt job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here