Advertisement

പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും; വ്യത്യസ്‍തമായ പുൽക്കൂടുമായി ലൂക്കാസ്

December 25, 2022
Google News 3 minutes Read

ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്‍ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി നിർമ്മിച്ചിരിക്കുകയാണ് ലൂക്കാസ് ആന്റണി. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കാസിന്റെ പുല്‍ക്കൂട്ടിലുള്ളത്.(messi modi and pinarayi were guests to meet infant jesus)

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, മെസി, നടന്‍ വിജയ്, സന്തോഷ് ജോര്‍ജ് കുളങ്ങര ഇങ്ങിനെ പോകുന്നു പുല്‍ക്കൂട്ടിലെ അതിധികളുടെ ലിസ്റ്റ്. മദര്‍ തരേസ ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരും, വിവിധ സഭകളുടെ മത മേലധ്യക്ഷന്മാരും ലൂക്കാസിന്റെ പുല്‍ക്കൂട്ടിലൂണ്ട്.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ഒന്നരവര്‍ഷക്കാലം കൊണ്ടാണ് പ്രമുഖരുടെ രൂപങ്ങള്‍ ലൂക്കാസ് നിര്‍മിച്ചെടുത്തത്. പ്രതിമകളുടെ മുഖം പ്ളാസ്റ്റർ ഓഫ് പാരീസിലും ശരീര ഘടന ഫോറെക്സ് ഷീറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഉടുപ്പുകൾ തുണിയിൽ തന്നെയുമാണ് ചെയ്തിരിക്കുന്നത്.

വിശുദ്ധരായവരെ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ സ്ഥാപിക്കുക എന്ന ആശയത്തില്‍ നിന്നുമാണ് വ്യത്യസ്ത പുല്‍ക്കൂടിന്റെ ജനനം. വിശുദ്ധരെ മാത്രം പുല്‍ക്കൂട്ടില്‍ വച്ചാല്‍ അത് എല്ലാവരും ഉള്‍ക്കൊള്ളുമോ എന്ന ചിന്തയില്‍നിന്നുമാണ് പ്രമുഖരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ കാരണമെന്ന് ലൂക്കാസ് പറയുന്നു.

Story Highlights: messi modi and pinarayi were guests to meet infant jesus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here