കേരളത്തിൻ്റെ സന്തോഷ് ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

കേരളത്തിൻ്റെ സന്തോഷ് ട്രോഫി മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ വൈകിട്ട് 3.30ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാജസ്ഥാനാണ് എതിരാളികൾ. നിലവിലെ ജേതാക്കളായ കേരളം കിരീടം നിലനിർത്താനാണ് ഇറങ്ങുക. മത്സരത്തിൽ കാണികൾക്കുള്ള പ്രവേശനം സൗജന്യമാണ്. (santosh trophy kerala matches)
16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി ആണ് നയിക്കുക. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ.
ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളിൽ മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെയാണ് നടക്കുക. നോക്കൗട്ട് മത്സരങ്ങൾ ഇത്തവണ സൗദി അറേബ്യയിൽ വച്ചാവും നടക്കുക.
Read Also: സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ
പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും മികച്ച പ്രകടനം നടത്താനാകുമെന്നും ടീം ക്യാപ്റ്റൻ വി മിഥുൻ 24നോട് പ്രതികരിച്ചു. ഇത് തുടർച്ചയായ ഏഴാം തവണയാണ് മിഥുൻ ടീമിൽ എത്തുന്നത്. ടീമിലെ ഏട്ട് താരങ്ങൾ തിരുവനന്തപുരത്ത് നിന്നാണ്.
ടീം അംഗങ്ങൾ
ഗോൾ കീപ്പർമാർ – വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)
പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)
മധ്യനിര – ഋഷിദത്ത് (തൃശൂർ), എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.
Story Highlights: santosh trophy kerala matches start tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here