ക്രിസ്‌മസ് ആശംസ നേർന്ന് യുഎഇ പ്രസിഡൻ്റ്

ക്രിസ്‌മസ് ആശംസ നേർന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലും ലോകമെമ്പാടുമുള്ളവർക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനം ആശംസിക്കുന്നുവെന്ന് അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഈ അവസരം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനത്തിന്റെയും സന്തോഷത്തിൻ്റേതുമാവട്ടെ എന്നും അദ്ദേഹം കുറിച്ചു.
സൗദിയിലെ ഇംഗ്‌ളീഷ് ദിനപത്രം അറബ് ന്യൂസ് ഏറെ പ്രാധാന്യത്തോടെയാണ് സൗദിയിലെ ക്രിസ്മസ് ആഘോഷങ്ങൾ വായനക്കാരുമായി പങ്കുവെച്ചത്. 47 വർഷത്തെ പത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി ക്രിസ്മസ് സ്‌പെഷ്യൽ എഡിഷനും പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ ക്രിസ്മസ് സീസൺ പോലെ ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അറബ് ന്യൂസ് വിലയിരുത്തുന്നു.
Sincere best wishes to those celebrating Christmas, both in the UAE and around the world. May the occasion be one of peace and happiness for you and your families.
— محمد بن زايد (@MohamedBinZayed) December 25, 2022
ക്രിസ്മസ് ആശംസകൾ നേർന്ന് എഡിറ്റർ ഇൻ ചീഫ് ഫൈസൽ ജെ അബ്ബാസിന്റെ ലേഖനവും ഒന്നാം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന വിഷൻ 2030 പദ്ധതി വിശാല കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ ഉത്സവകാലം കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്മസ് കാലം.
Story Highlights: uae president christmas tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here