ലോകകപ്പ് വേളയിൽ യൂബറിൽ സഞ്ചരിച്ചത് 26 ലക്ഷം പേർ

ലോകകപ്പിനിടെ യൂബർ ആപ്ലിക്കേഷൻ ഉപയോഗിച്ച ടാക്‌സിയിൽ യാത്ര ചെയ്തത് 26 ലക്ഷം പേർ. യൂബർ അധികൃതർ തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ലോകകപ്പ് നടക്കുന്ന 8 സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമായി 4,41,612 ട്രിപ്പുകൾ നടത്തിയെന്നും അതിൽ ഏറ്റവും കൂടുതൽ യാത്രകൾ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കായിരുന്നു. 1,10,000 ട്രിപ്പുകളാണ് യൂബർ വഴി നടത്തിയത്.
യുഎസ്എ, സൗദി അറേബ്യ, ഇന്ത്യ, യുഎഇ, മെക്‌സിക്കോ, ഫ്രാൻസ്, ഈജിപ്ത്, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഖത്തർ സന്ദർശിച്ചവരിൽ ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്നത്. ലോകകപ്പ് വേളയിൽ വാഹനങ്ങളുടെ പിക്ക്-അപ്പിനും ഡ്രോപ്പ്-ഓഫിനുമായി പ്രത്യേക ഇടങ്ങൾ തന്നെ അധികൃതർ സജ്ജമാക്കിയിരുന്നതിനാൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും അസൗകര്യങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ല.
സുപ്രീം കമ്മിറ്റി നേരത്തെ പുറത്തു വിട്ട കണക്കുകൾ പ്രകാരം 11,500 യൂബർ വാഹനങ്ങളാണ് ലോകകപ്പിനിടെ സർവീസ് നടത്തിയത്. അതിൽ ഒരു യാത്രക്കാരൻ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ട്രിപ്പ് 313 കിലോമീറ്റർ ആണ്.
Story Highlights: 2.6 million riders moved across Qatar using Uber app during World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here