ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെയാണ് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായത്.
ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും പ്രതിസന്ധിയായി. പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തന്‍തോപ്പില്‍ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സജന്‍ ആന്റണി (34) യേയാണ് അഞ്ചുതെങ്ങില്‍ നിന്ന് കാണാതായത്. തുമ്പയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയിരുന്നു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടല്‍ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ തിരയില്‍പെട്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു.
Story Highlights: Body of missing man found at sea during Christmas celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here