ദുബായ് ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോർ പുനരുദ്ധാരണ പദ്ധതി ഒന്നാംഘട്ടം പൂർത്തിയായി

ദുബായ് ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോർ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ദുബായ് – അൽ ഐൻ റോഡ് ഇന്‍റർസെക്ഷൻ മുതൽ നാദ് അൽ ഹമറിലേക്കുള്ള നാലു കിലോമീറ്ററാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
റോഡിന്റെ ഇരുവശവും നാലു ലൈനാക്കിയതിനൊപ്പം ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നെന്നും ആർടിഎ അറിയിച്ചു. നിലവിൽ മണിക്കൂറിൽ 10,600 വാഹനങ്ങൾക്ക് കടന്നുപോകാനാകും. പദ്ധതി പൂർത്തിയായാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബായ് – അൽ ഐൻ റോഡ് ഇന്റർസെക്ഷനിലേക്ക് ഏഴ് മിനിറ്റിനകം എത്താനാകുമെന്നും ആർടിഎ അറിയിച്ചു.
Story Highlights: Dubai completes first phase of Ras Al Khor road improvement project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here