കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടി മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയുന്നത്. പ്രൈവറ്റ് വാർഡിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.(finance minister nirmala sitharaman admitted to aiims)
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
Story Highlights: finance minister nirmala sitharaman admitted to aiims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here