Advertisement

ഇന്ത്യ-സൗദി വ്യാപാരത്തിൽ വർദ്ധനവ്

December 26, 2022
1 minute Read

ഇന്ത്യ-സൗദി വ്യാപാരത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം 67 ശതമാനം വർദ്ധിച്ചതാതായാണ് റിപ്പോർട്ട്. ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ.

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള പത്തു മാസക്കാലത്ത് സൗദി-ഇന്ത്യ വ്യാപാരം 16,820 കോടി റിയാലായി ഉയർന്നതായാണ് കണക്കുകൾ വ്യകത്മാക്കുന്നത്. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 100.8 ബില്യൺ റിയാലായിരുന്നു. 67 ശതമാനം തോതിലാണ് ഈ വർഷം വർദ്ധന രേഖപ്പെടുത്തിയത്.

ഇതിനിടെ ഈ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 46.8 ശതമാനം തോതിൽ ഉയർന്ന് 1.89 ട്രില്യൺ റിയാലായും ഉയർന്നു. സൗദിയുടെ വിദേശ വ്യാപരത്തിന്റെ 64.5 ശതമാനം പത്തു രാജ്യങ്ങളുമായിട്ടായിരുന്നു. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 1.22 ട്രില്യൺ റിയാലായി ഉയർന്നു. ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളായ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം തോതിൽ വർദ്ധിച്ചിട്ടുണ്ട്.

Story Highlights: Increase in India-Saudi trade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top