ഹൃദ്യമായി ജിദ്ദ ഒഐസിസി പ്രവാസി സേവന കേന്ദ്ര വാർഷികാഘോഷം ‘ഹൃദ്യം 2022’

ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവന കേന്ദ്രയുടെ എട്ടാം വാര്‍ഷികാഘോഷം ‘ഹൃദ്യം 2022’ ജിദ്ദയിലെ പൗര പ്രമുഖരുടേയു൦ ഇതര പ്രവാസി സ൦ഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ അരങ്ങേറി. കെ.കരുണാകരന്റെ നാമോദയത്തിൽ ഒരുക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ച കൺവീനർമാരെയും വളണ്ടിയർമാരെയും ജിദ്ദ ഒഐസിസി മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു ( OICC Pravasi Seva Kendra Anniversary ).
നാലു പതിറ്റാണ്ടുകൾക്ക് മുൻപ് ഒഐസിസിയുടെ ആദ്യ രൂപമായ ഐസിസിയുടെ ജീവകാരുണ്യ പ്രവർത്തന രീതി പ്രവാസി സമൂഹത്തിനു ഗുണകരമായി ഇപ്പോഴും തുടർന്ന് വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു൦ അതിന്റെ തുടർച്ചയായി നടന്ന് വരുന്ന മഹത്തായ സേവനമാണ് ഹെല്പ് ഡെസ്ക്ക് എന്നു൦ സ്ഥാപക നേതാവ് ചെമ്പൻ അബ്ബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സമാനതകളില്ലാത്ത വിധം ജിദ്ദയിൽ എല്ലാ ബുധനാഴ്ച്ചകളിലും തുടർച്ചയായി പ്രവാസി സേവന കേന്ദ്ര ഹെല്പ് സെൽ പ്രവർത്തിക്കുവാൻ സാധിച്ചത് പ്രവാസി സമൂഹവും ഇന്ത്യൻ മിഷനും നൽകിയ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ട് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ.മുനീർ പറഞ്ഞു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
മുൻമുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എൻജിനിയർ ഇഖ്ബാൽ പൊക്കുന്നു നടത്തി. മുൻ എംഎൽഎ പി.ടി.തോമസിനേയു൦ അനുസ്മരിച്ചു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിബ്ര, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, തമിഴ് സംഘം പ്രതിനിധി എം. സിറാജുദ്ധീൻ, സിഫ് പ്രസിഡന്റ് നീലാബ്ര ബേബി, സി.എം.അഹമ്മദ്, മിർസ ശരീഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് ഭാസ്കരൻ കണ്ണൂർ നന്ദിയു൦ പറഞ്ഞു.
വിവിധ കൺവീനർമാരായ അലി തേക്കുതോട് (പ്രവാസി സേവന കേന്ദ്ര) മാമ്മദ് പൊന്നാനി (കൊവിഡ് റീലീഫ് സെൽ) നൗഷാദ് അടൂർ (നോർക്ക ഹെല്പ് സെൽ) നാസിമുദ്ധീൻ മണനാക് (പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം) അസാബ് വർക്കല (ഹജ് വളണ്ടിയർ സെൽ) അനിൽ കുമാർ പത്തനംതിട്ട (ശബരിമല തീർഥാടക സേവന കേന്ദ്രം) എന്നിവരെ ഷാൾ അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. കൂടാതെ കൺവീനർമാർക്കൊപ്പം സജീവമായി പ്രവർത്തിച്ചവരായ മുജീബ് മൂത്തേടത്ത്, ഷെമീർ നദവി കുറ്റിച്ചൽ, അഷ്‌റഫ് വടക്കേകാട്, റഫീഖ് മൂസ ഇരിക്കൂർ, സിദ്ദിഖ് പുല്ലങ്കോട്, നൗഷീർ കണ്ണൂർ, മുജീബ് തൃത്താല, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ ചക്കാരക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, അൻവർ വാഴക്കാട്, അയൂബ് പന്തളം, ഹാരിസ് കാസർഗോഡ്, ഷിനോയ് കടലുണ്ടി, അബൂബക്കർ തിരുവനന്തപുരം, സജി ജോർജ്, ബിജി സജി, ശറഫുദ്ധീൻ പത്തനംതിട്ട, അഷ്‌റഫ് വാഴക്കാട്, മനോജ് മാത്യു അടൂർ, അഷ്‌റഫ് കൂരിയോട്, ഷാനവാസ് സ്നേഹക്കൂട്, ഷാഫി മജീദ്, ഉസ്മാൻ കുണ്ട് കാവിൽ, സുബൈർ നാലകത്ത്, ഉസ്മാൻ പോത്ത്കല്ല്, നസീർ വടക്കേക്കാട്, ഹരികുമാർ ആലപ്പുഴ തുടങ്ങിയവർക്കു അനുമോദന സർട്ടിഫിക്കറ്റുകൾ നൽകി.
റോൾ മോഡൽ പ്രസന്റേഷൻ, ഡാൻസ്, ഒപ്പന, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. മുഫസില ഷാനു, മൗഷിമി ശരീഫ്, നദീറ മുജീബ്, സിമി രാധാകൃഷ്ണൻ, നാദിയ നൗഷാദ്, ബിനി രാഗേഷ് തുടങ്ങിയവർ വിവിധ ഡാൻസുകൾ ചിട്ടപ്പെടുത്തി.
വിവിധ ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹക്കീം പറക്കൽ, ഫസലുള്ള വെള്ളുവമ്പാലി, ലൈല സാക്കിർ, സിമി അബ്ദുൽ ഖാദർ, സുബ്ഹാൻ വണ്ടൂർ, സക്കീർ ചെമ്മണ്ണൂർ, വിജാസ് ചിതറ, അബ്ദുൽ കാദർ പെരുമ്പാവൂർ, നാസർ കോഴിത്തൊടി, ഹുസൈൻ ചുള്ളിയോട്, ഗഫൂർ പറയഞ്ചേരി, കെ.അബ്ദുൽ കാദർ ജെ.എൻ.എച്ച്, ഇർഷാദ് ആലപ്പുഴ, ശരീഫ് തിരുവനന്തപുരം, ഷിനു ജമാൽ, വിവേക് തിരുവനന്തപുരം, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, സി.കെ.ഗഫൂർ, നൗഷാദ് ചാലിയാർ, മറിയം തൗഫീഖ്, ഹർഷദ് ഏലൂർ, പ്രവീൺ എടക്കാട് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥികളായ സഹീർ സൂറാത്ത്, അഷ്‌റഫ് ജെ.എൻ.എച്ച്, കബീർ അക്കോയ, നസീർ ബാവ കുഞ്ഞു, ഹിഫ്‌സു റഹ്മാൻ, റഷീദ് വാഴക്കാട്, അഷ്‌റഫ് അഴിക്കോട് തുടങ്ങിയവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസം വിടവാങ്ങിയ കെപിസിസി ട്രഷറർ അഡ്വ.വി.പ്രതാപ ചന്ദ്രന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്.
Story Highlights: OICC Pravasi Seva Kendra Anniversary Celebration Hridhyam 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here