Advertisement

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത; വിവിധയിടങ്ങളില്‍ താപനില കുറയും

December 26, 2022
Google News 1 minute Read
rain alert today at uae

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ പകല്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. വാഹനമോടിക്കുന്നവര്‍ക്ക് കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്.

പലയിടങ്ങളിലും പകല്‍ സമയത്ത് താപനില കുറയാന്‍ സാധ്യതയുണ്ട്. അതേസമയം ഇടത്തരമോ ശക്തമായതോ ആയ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

Story Highlights: rain alert today at uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here