Advertisement

യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

December 26, 2022
Google News 2 minutes Read
christmas celebration in uae

യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ മലയാളികളടക്കമുളള വിശ്വാസികൾ പങ്കെടുത്തു ( christmas celebration in uae ).

പ്രവാസലോകത്തും ക്രിസ്മസ് ആഘോഷങ്ങൾ ശ്രദ്ധേയമായി. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമെത്തിയ ക്രിസ്മസ് ആവേശത്തോടെയാണ് പ്രവാസികളുൾപ്പെടെയുളളവർ സ്വീകരിച്ചത്. ഇന്നലെ ഉ​ച്ച​ക്കും വൈ​കി​ട്ടും രാ​ത്രി​യും യുഎഇയിലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ​ക്രി​സ്മ​സ്​ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. അബു​ദാബി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ബ്​​ഹ്മവാർ ഭ​ദ്രാസന മെത്രാപോലീത്ത യാക്കോബ് മാർ ഏലിയാസ് നേതൃത്വം നൽകി. പുതിയ കാലത്ത് ക്രിസ്മസിന്റെ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു.

Read Also: കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

വൈകിട്ട് നടന്ന തീജ്വാല ശുശ്രൂഷയിലും പാതിരാക്കുർബാനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് നേതൃത്വം നൽകി. ഷാർജ സെന്റ് ​ഗ്രീ​ഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന പ്രത്യേക ക്രിസ്മസ് ശുശ്രൂഷകൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോ​ദിമോസ് ഇടവക വികാരി ഫിലിപ്പ് എം.സാമുവേൽ സഹവികാരി ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി. വിനോദ സഞ്ചാര സീസണ്‍ സജീവമായതിനാൽ ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവ് സിറ്റി തുടങ്ങി പ്രധാനകേന്ദ്രങ്ങളിലൊക്കെ ക്രിസ്മസിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

Story Highlights: christmas celebration in uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here