കലോത്സവം; സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടമുണ്ടായാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരും: ഹൈക്കോടതി

കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മത്സരാർത്ഥികളുടെ ഹർജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ് ( school kalolsavam student accident ).
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാർത്ഥിയുടെ ഹർജികൾ. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ അപ്പീൽ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സങ്ങളിലെ മത്സരാർത്ഥികളാണ് ഹർജിക്കാർ.
Story Highlights: school kalolsavam student accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here