ശ്രദ്ധയുടെ കൊലപാതകം സമ്മർദമുണ്ടാക്കി; തുനിഷയുമായി ബ്രേക്കപ്പായത് മതം കാരണമെന്ന് ഷീസാൻ ഖാൻ്റെ മൊഴി

ഡൽഹിയിലെ ശ്രദ്ധ വാക്കറുടെ കൊലപാതകം തന്നിൽ സമ്മർദ്ദമുണ്ടാക്കിയെന്ന് നടി തുനിഷ ശർമയുടെ ആത്‌മഹത്യയിൽ പിടിയിലായ സഹതാരം ഷീസാൻ ഖാൻ. മതത്തിൻ്റെയും പ്രായത്തിൻ്റെയും അടിസ്ഥാനത്തിലാണ് ബ്രേക്കപ്പായത്. മുൻപും തുനിഷ ആത്‌മഹത്യക്ക് ശ്രമിച്ചിട്ടുണെന്നും ഷീസാൻ ഖാൻ പൊലീസിനു മൊഴിനൽകി.
ഷീസാൻ ഖാനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തുനിഷയുമായി ഷീസാൻ അടുപ്പത്തിലായിരുന്നു എന്നാണ് എഫ്ഐആർ. ബന്ധം തകർന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വാലിവ് പൊലീസ് ഷീസൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശർമ്മ കഴിഞ്ഞ ദിവസമാണ് ടിവി സെറ്റിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20 കാരി നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവർ ഉടൻ തുനിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Story Highlights: Shraddha Walker murder Tunisha Sharma religion Sheezan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here