നടക്കുന്നത് ദുഷ്പ്രചാരണം; ഇപി ജയരാജൻ്റെ മകൻ കമ്പനിയിൽ നിക്ഷേപിച്ചത് നാമമാത്രമായ തുകയെന്ന് വൈദികം റിസോർട്ട് സിഇഓ

ആന്തൂരിലെ വൈദീകം റിസോർട്ടിനെതിരെ ഉയർന്ന ആരോപണത്തിൽ വിശദീകരണവുമായി സി.ഇ.ഒ തോമസ് ജോസഫ്. നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണമെന്നും, ഇ.പി ജയരാജന്റെ മകൻ കമ്പനിയിൽ നാമമാത്രമായ തുക മാത്രമാണ് നിക്ഷേപിച്ചതെന്നും തോമസ് ജോസഫ് വ്യക്തമാക്കി. അതേസമയം റിസോർട്ടിന്റെ നിർമാണം അനുമതിയില്ലാതെയാണ് നടന്നതെന്ന് തെളിയിക്കുന്ന രേഖകൾ 24ന് ലഭിച്ചു.
റിസോർട്ട് നിർമാണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം പൂർണമായി നിഷേധിക്കുന്നതാണ് കമ്പനിയുടെ വിശദീകരണം. 2014 മുതൽ റിസോർട്ടിന്റെ ഡയറക്ടർമാരിൽ ഒരാളായ ഇ.പിയുടെ മകൻ ജെയ്സൺ നാമമാത്രമായ തുക മാത്രമാണ് നിക്ഷേപിച്ചതെന്നാണ് വാദം. നിലവിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കമ്പനിയുടെ ആക്ഷേപം.
അതേസമയം, റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന് വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ, ഭൂചല വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് വെള്ളിക്കീലിലെ കുന്നിടിച്ചുള്ള നിർമാണം നടന്നത്. ഈ രേഖകൾ ഇല്ലാതെ തന്നെ കെട്ടിട നിർമാണത്തിനുള്ള അനുമതി ആന്തൂർ നഗരസഭ നൽകിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
Story Highlights: vaidikam resort ceo ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here