Advertisement

ശീതക്കൊടുക്കാറ്റ് അതിശക്തം; ക്രിസ്മസ് ദിനത്തിലും വൈദ്യുതിയില്ലാതെ അമേരിക്കൻ ജനത

December 26, 2022
3 minutes Read
US States Facing Power Outages on Christmas Day

ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നതിനാൽ ക്രിസ്മസ് ദിനത്തിലും വൈദ്യുതിയില്ലാതെ തുടരുകയാണ് അമേരിക്കൻ ജനത. ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത് ( US States Facing Power Outages on Christmas Day ).

ആർട്ടിക്ക് പ്രദേശത്ത് നിന്ന് മധ്യ അമേരിക്കയിലേക്ക് ഉറഞ്ഞു കൂടിയ മഞ്ഞാണ് അതി ശൈത്യത്തിന്റെ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ശൈത്യം ഇനിയും കനക്കുമെന്നാണ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശീത കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ വിവിധയിടങ്ങളിൽ വൈദ്യുത തടസം നേരിടുന്നുണ്ട്.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

അതേസമയം റോഡ് വിസിബിലിറ്റി കുറഞ്ഞതിനെ തുടർന്ന് വാഹനാപകടങ്ങളും അമേരിക്കയിൽ പതിവായി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ 50 ലേറെ പേർക്ക് പരുക്കേറ്റു. ഇതിനിടെ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കാനഡയിലെ രണ്ട് വലിയ നഗരങ്ങളായ ടൊറന്റോയ്ക്കും മോൺ‌ട്രിയലിനും ഇടയിലുള്ള എല്ലാ റെയിൽവേ സർവീസുകളും ക്രിസ്മസ് ദിനത്തിൽ റദ്ദാക്കി. അമേരിക്കയുടെ വടക്ക്-കിഴക്കൻ ന്യൂ ഇംഗ്ലണ്ട് മേഖലയിൽ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഉണ്ട്.

Story Highlights: Winter Storm, US States Facing Power Outages on Christmas Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top