കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനും ഭാര്യയ്ക്കും പരുക്ക്

കൊച്ചിയില്‍ ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനും
പരുക്കേറ്റു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് സാബു ട്വന്റിഫോറിനോട് പറഞ്ഞു.
എറണാകുളം ലായം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ നടുഭാഗത്തായി താഴ്ന്നു കിടന്നിരുന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് താന്‍ പൊങ്ങി നിലത്തേക്ക് വിഴുകയായിരുന്നുവെന്ന് സാബു പറഞ്ഞു.
ഭാര്യ സിന്ധു റോഡിന്റെ നടുഭാഗത്തായി തലയിടിച്ചുവീണു. അപകടത്തില്‍ കഴുത്തിനും കാലിലും പരുക്കേറ്റ സാബു എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
നഗരത്തില്‍ അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകള്‍ അപകടക്കുരുകള്‍ ആകുന്നുവെന്നും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതര അനാസ്ഥയാണ് എന്നും ആരോപണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും പരാതി നല്‍കാനാണ് സാബുവിന്റെ തീരുമാനം.
Story Highlights: Bike rider injured after cable stuck around necks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here