ഗ്യാസ് ട്രബിള്‍ കാരണം പരിപ്പ് ഉപേക്ഷിച്ചോ? പേടിയില്ലാതെ പരിപ്പ് കഴിയ്ക്കാന്‍ ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ

ഗ്യാസ് ട്രബിള്‍ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. പരിപ്പ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗ്യാസ് ട്രബിള്‍ കൂടുതല്‍ വഷളാക്കുന്നു. പരിപ്പ് ഇഷ്ടമുള്ളവര്‍ പോലും നെഞ്ചെരിച്ചിലും ഗ്യാസ് ട്രബിളും മൂലം തങ്ങളുടെ ഡയറ്റില്‍ നിന്ന് പരിപ്പിനെ പൂര്‍ണമായും മാറ്റിനിര്‍ത്താറുണ്ട്. നെഞ്ചെരിച്ചിലിന്റെ പേടിയില്ലാതെ പരിപ്പ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ താഴെപ്പറയുന്ന ടിപ്‌സ് പരീക്ഷിച്ചുനോക്കൂ. (Does Dal Make You Bloated? Try These Expert Tips To Enjoy Dal For Protein)
പരിപ്പിലടങ്ങിയിരിക്കുന്ന ലെക്ടിനാണ് ഗ്യാസ് ട്രബിളുള്ളവരില്‍ ദഹനപ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. നന്നായി വേവിക്കുന്നതിലൂടെ ലെക്ടിനുകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. നന്നായി വെണ്ണ പോലെ വേവിച്ച പരിപ്പ് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തലേ ദിവസം മുതല്‍ പരിപ്പ് നന്നായി വെള്ളത്തിലിട്ട് കുതിര്‍ത്ത് പിറ്റേന്ന് ആ വെള്ളം ഊറ്റിക്കളഞ്ഞ് കുക്കറിലോ മറ്റോ ഉപ്പും മഞ്ഞളുമിട്ട് നന്നായി വേവിച്ച് വേണം പരിപ്പ് ഉപയോഗിക്കാന്‍. നന്നായി കുതിര്‍ന്ന പരിപ്പ് ഗ്യാസ് ട്രബിളുണ്ടാക്കില്ല.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
പരിപ്പ് പാകം ചെയ്യുമ്പോഴും നന്നായി ശ്രദ്ധിക്കണം. പരിപ്പ് പാകം ചെയ്യുമ്പോള്‍ കായം, ഇഞ്ചി എന്നിവ ചേര്‍ക്കുന്നത് പരിപ്പുണ്ടാക്കാന്‍ ഇടയുള്ള ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു.
പരിപ്പ് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങളുണ്ടാകാറുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ പാകം ചെയ്‌തെടുത്ത പരിപ്പ് വളരെ കുറഞ്ഞ അളവില്‍ കഴിയ്ക്കുക. പയ്യെ പയ്യെ അളവ് കൂട്ടാം. എന്നിരിക്കിലും അമിതമായി കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
Story Highlights: Does Dal Make You Bloated? Try These Expert Tips To Enjoy Dal For Protein
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here