വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് പൊലീസ് ലംബോർഗിനി; രക്ഷിച്ചത് രണ്ട് ജീവൻ

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായിയുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലീലിയിലെ പൊലീസ്. രക്ഷിച്ചത് രണ്ട് ജീവൻ. അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോഗിച്ചായിരുന്നു യാത്ര. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പൊലീസിന് സാധ്യമാക്കികൊടുത്തത്.(lamborghini supercar delivers kidneys donor patients italy police)
കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പൊലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കന് പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന് 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന് രാജ്യത്തെ പൊലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന വാഹനത്തിൽ പൊലിസിയ എന്ന് എഴുതിയിട്ടുമുണ്ട്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പൊലീസ് സേനയുടെ ഭാഗമാണ്.
Story Highlights: lamborghini supercar delivers kidneys donor patients italy police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here