Advertisement

വിസിറ്റ് വിസയില്‍ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണമടഞ്ഞു

December 27, 2022
Google News 1 minute Read

വിസിറ്റ് വിസയില്‍ എത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരണമടഞ്ഞു. മലപ്പുറം മങ്കടകൂട്ടിൽ സ്വദേശി പിലാക്കൽ ഹമീദിന്റെ ഭാര്യ ഷിഫാനത്താണ് (47) ജിദ്ദ യിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിൽ കിങ് അബ്ദുൽ അസിസ് ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരിക്കെയാണ് മരണം സംഭവിച്ചത്.

നവംബർ 28-ന് മകളുടെ കൂടെ സന്ദർശക വിസയിൽ എത്തി മക്ക മദീന സന്ദർശ നത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഈമാസം 17 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 26-ന് മരണം സംഭവിക്കുകയും ചെയ്തു. ഖബറടക്കം ജിദ്ദ അയ്യ ഫൈഹ മസ്ജിദിൽ വെച്ച് നടന്നു . ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികൾക്ക് ജിദ്ദ കെഎംഎംസിസി വെൽഫെയർ വിംഗ് നേതൃത്വം നൽകി.

Story Highlights: Malappuram Native death at Jidda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here