ഷുക്കൂർ വധക്കേസ്; പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ

അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ അഡ്വ. ടി പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തൽ. അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിർദേശിച്ചുവെന്നും
ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് കണ്ണൂരിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് ടി പി ഹരീന്ദ്രൻ നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താൻ കണ്ടുവെന്നും സമീപകാലത്ത് ഇ പി ജയരാജൻ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
Story Highlights: Shukoor murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here