വാട്ടർ ഹീറ്റർ വീണ് പരുക്കേറ്റു; യുഎഇയിലെ ഹോട്ടലിനെതിരെ യുവതി കോടതിയിൽ
യുഎഇ ഹോട്ടലിലെ വാട്ടർ ഹീറ്റർ വീണ് അറബ് യുവതിയ്ക്കും മകൾക്കും പരുക്ക്. റാസ് അൽ ഖൈമയിലെ ഒരു ഹോട്ടലിൽ വച്ചാണ് അപകടം. അപകടത്തിൽ യുവതിയ്ക്കും മകൾക്കും പൊള്ളലേറ്റു. ഇതേ തുടർന്ന് യുവതി ഹോട്ടലിനെതിരെ പരാതിപ്പെട്ടു. 21,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
ശുചിമുറിയിലായിരിക്കെ വാട്ടർ ഹീറ്റർ നിലത്തേക്ക് വീഴുകയായിരുന്നു. പൊള്ളലിനൊപ്പം ഇവർക്ക് ശരീരത്തിൽ അവിടവിടെയായി പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ഹോട്ടലിനെതിരെ യുവതി പരാതിനൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിന് തെറ്റുപറ്റിയെന്ന് കോടതിയ്ക്ക് മനസ്സിലായി. ശരിയായി ഘടിപ്പിക്കാത്തതിനാലാണ് ഹീറ്റർ താഴെ വീണതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റാസ് അൽ ഖൈമ കോടതി ഹോട്ടലിന് 1000 ദിർഹം പിഴയിടുകയും കേസ് വാണിജ്യ കോടതിയിലേക്ക് അയക്കുകയും ചെയ്തു.
Story Highlights: Woman sues hotel water heater falls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here