Advertisement

യുഎസില്‍ അതിശൈത്യം തുടരുന്നു; മരണം 56 ആയി

December 28, 2022
1 minute Read
56 death in us winter storm

അമേരിക്കയില്‍ അതിശൈത്യം രൂക്ഷമായി തുടരുന്നു. ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 56 ആയി. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിലും കാനഡയിലും ജനജീവിതം പ്രതിസന്ധിയിലാണ്. നാല്‍പ്പത്തി അഞ്ച് വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ് അമേരിക്കയില്‍. ജപ്പാനില്‍ അതിശൈത്യത്തില്‍ 17 പേര്‍ മരിച്ചു. വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്.

അമേരിക്കയില്‍ നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 64 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന ശീതക്കൊടുങ്കാറ്റില്‍ ആഭ്യന്തരരാജ്യാന്തര വിമാനസര്‍വീസുകള്‍ മുടങ്ങി. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.

Read Also: പഹൽഗാമിൽ താപനില മൈനസ് മൂന്ന് ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി അതിശൈത്യം.

മഞ്ഞുമൂടിയതിനാല്‍ വിവിധയിടങ്ങിളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതല്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെ ശീതക്കാറ്റ് അനുഭവപ്പെട്ടു. ഈ മേഖലയില്‍ അന്തരീക്ഷമര്‍ദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തല്‍.

Story Highlights: 56 death in us winter storm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top