Advertisement

മരുന്നേതെന്ന് ചോദിച്ചാല്‍ ദൈവത്തെ പേടിയെന്ന് മറുപടിയെഴുതും; യുക്തിരഹിതമായ ഒ പി ചീട്ടില്‍ ഡോക്ടര്‍ക്കെതിരെ നടപടി

December 28, 2022
Google News 3 minutes Read

കുറിപ്പടികളെക്കുറിച്ച് ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഒ പി ചീട്ടില്‍ പരിഹാസ മറുപടികളെഴുതുന്ന ഡോക്ടര്‍ക്കെതിരെ നടപടി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ വിധേയമായി പുറത്താക്കി. ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. യുക്തിരഹിതമായ കുറിപ്പടികള്‍ എഴുതുകയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെ ഒ പി ചീട്ടിലൂടെ പരിഹസിച്ചതിനും ഉള്‍പ്പെടെയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. (action against doctor who wrote weird o p ticket)

അവ്യക്തമായി എഴുതിയ കുറിപ്പടി മനസിലാക്കാതെ സംശയം ചോദിച്ച സ്റ്റാഫ് നഴ്‌സിന് ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുതെന്നായിരുന്നു ഒ പി ടിക്കറ്റിലൂടെ ഡോക്ടറുട മറുപടി. മറ്റൊരു സംശയം ചോദിച്ച നഴ്‌സിന് ദൈവത്തെ എനിക്ക് പേടിയാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. കുറിപ്പടി വായിച്ച് ആശയക്കുഴപ്പമുണ്ടായ ഫാര്‍മസിസ്റ്റുകളോടും ചീട്ടിലൂടെ തന്നെ ഡോക്ടര്‍ക്ക് പറയാനുള്ളത് ഇത്തരം മറുപടികളാണ്.

Read Also: ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

നേരിട്ട് എന്തെങ്കിലും സംശയം ചോദിച്ചാല്‍ ഡോക്ടര്‍ നന്നായി പരിഹസിക്കുമെന്ന് ഭയന്നാണ് പലപ്പോഴും നഴ്‌സുമാര്‍ മൗനം പാലിക്കുന്നത്. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തെ പോലും കാറ്റില്‍ പറത്തിയായിരുന്നു ഡോക്ടറുടെ പെരുമാറ്റം.

Story Highlights: action against doctor who wrote weird o p ticket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here