ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? എങ്ങനെ ബജറ്റ് ഉണ്ടാക്കാം ? എങ്ങനെ പണം കരുതിവയ്ക്കാം ?

വന്നതറിയാതെ തീരുന്ന ഒന്നായി മാറുകയാണ് നിങ്ങളുടെ ശമ്പളമെന്ന് തോന്നുന്നുണ്ടോ ? മാസാവസാനം പലപ്പോഴും കടം വരെ വാങ്ങേണ്ടി വരും. അടുത്ത മാസം ഈ കടങ്ങളും, ലോൺ അടവും, മറ്റ് ചെലവുകളുമായി വീണ്ടും ശമ്പളം തീരും…വീണ്ടും കടം വാങ്ങും…ഈ സൈക്കിളിലാണോ നിങ്ങളുടെ ജീവിതം ? എങ്കിൽ കുഴപ്പം ശമ്പളത്തിന്റേതല്ല, മറിച്ച് നിങ്ങളുടെ മണി മാനേജ്‌മെന്റിന്റേതാണ്. ശമ്പളം കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം ? ഇതിന് ഉത്തരം ലളിതമായി നൽകുകയാണ് പന്റഡ് സെക്യൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ൻ. ( how to spend your salary wisely )
ശമ്പളം കിട്ടിയാൽ അതിൽ നിന്ന് നികുതിയും മറ്റുമെല്ലാം ഒടുക്കി കൈയിൽ കിട്ടുന്ന തുക അനുസരിച്ച് ജീവിക്കാൻ പഠിക്കേണ്ടതാണ് ആദ്യ ഘട്ടം. ഈ തുകയേക്കാൾ കുറഞ്ഞ തുകയിൽ ജീവിക്കാൻ പഠിക്കണം. നമ്മുടെ ആവശ്യവും, അത്യാവശ്യങ്ങളും തിരിച്ചറിയണം. കുറച്ച് പണം ആവശ്യങ്ങൾക്കും, കുറച്ച് ജീവിതച്ചെലവുകൾ നിർവഹിക്കാനും, കുറച്ച് നിക്ഷേപങ്ങൾക്കും മാറ്റി വയ്ക്കണം. നമ്മൾ തയാറാക്കുന്ന ഈ ബജറ്റിൽ കവിഞ്ഞുള്ള ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും തത്കാലം ‘നോ’ പറയണം. പണമുണ്ടാകുമ്പോൾ പിന്നീട് നിറവേറ്റാവുന്ന ആഗ്രഹമാണെങ്കിൽ ആ ആഗ്രഹം ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ട് പോകണം. ബജറ്റിൽ ഒതുങ്ങി ജീവിക്കുന്നതിലൂടെ തന്നെ കടം വാങ്ങുന്ന പ്രക്രിയ ഒഴിവാക്കാൻ സാധിക്കും.
Read Also: പ്രതിമാസം 1350 രൂപ അടയ്ക്കാൻ തയാറാണോ ? 36,000 രൂപ പെൻഷൻ ലഭിക്കും
മറ്റൊന്ന് എമർജൻസി ഫണ്ടാണ്. അടുത്ത ആറ് മാസമോ ഒരു വർഷമോ ശമ്പളമില്ലെങ്കിലും ജീവിക്കാനുള്ള പണം നിങ്ങളുടെ സുരക്ഷിത നിക്ഷേപത്തിൽ ഉറപ്പായും ഉണ്ടാകണം. ഇത് നിങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിൽ അല്ലാതെ, മറ്റൊരു അക്കൗണ്ടിൽ വേണം സൂക്ഷിക്കാൻ. മ്യൂച്വൽ ഫണ്ടുകളിലെ ലിക്വിഡ് ഫണ്ട് നിക്ഷേപങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. അതിൽ നാലോ അഞ്ചോ ശതമാനം പലിശയും ലഭിക്കും. പെട്ടെന്നുണ്ടാകുന്ന ആശുപത്രി ചെലവ്, മറ്റ് അത്യാവശ്യങ്ങൾ, ജോലി നഷ്ടമാവുക എന്നീ പ്രതിസന്ധികൾ വന്നാലും ജീവിതത്തിൽ പകച്ച് പോകാതെ മുന്നോട്ട് പോകാൻ ഈ എമർജൻസി ഫണ്ട് ഉപകരിക്കും.
Story Highlights: how to spend your salary wisely, money saving
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here