വെജ് ബിരിയാണിയിൽ എല്ല്; റെസ്റ്ററൻ്റിനെതിരെ കേസ്

വെജിറ്റബിൾ ബിരിയാണിയിൽ എല്ല് കണ്ടെത്തിയതിനെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ റെസ്റ്ററൻ്റ് ഉടമയ്ക്കെതിരെ കേസ്. ആകാശ് ദുബെ എന്നയാളുടെ പരാതിയിലാണ് റെസ്റ്ററൻ്റ് ഉടമയ്ക്കെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തത്.
ഇൻഡോറിലെ വിജയ് നഗറിലുള്ള റെസ്റ്ററൻ്റിൽ നിന്നാണ് ആകാശ് ഒരു പ്ലേറ്റ് വെജിറ്റബിൾ ബിരിയാണി ഓർഡർ ചെയ്തത്. ബിരിയാണിയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തിയെന്ന് ആകാശ് പറയുന്നു. വിവരം മാനേജരെ അറിയിച്ചു. മാനേജറും ജീവനക്കാരും ആകാശിനോട് മാപ്പ് പറഞ്ഞു. തുടർന്നാണ് ആകാശ് പൊലീസിൽ പരാതിപ്പെട്ടത്. പരാതിയിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Case restaurant owner bones veg biryani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here