കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും; ജനുവരി ആദ്യവാരം പ്രഖ്യാപനം

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. കെ സുധാകരന്‍ പ്രസിഡന്റായി തുടരണമെന്ന കെപിസിസിയുടെ ഒറ്റവരി പ്രമേയം അംഗീകരിച്ചാണ് നടപടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില എംപിമാരും ഉന്നയിച്ച പരാതികളില്‍ തുടര്‍നടപടികളില്ല.(k sudhakaran will continue as kpcc president)
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ കണ്ടതിനെ കുറിച്ച് അറിയില്ലെന്നും സുധാകരന്‍ വിശദീകരിച്ചു. അനാരോഗ്യ പരാതി തള്ളാന്‍ കെപിസിസി അധ്യക്ഷന്റെ ജിമ്മിലെ വര്‍ക്കൗട്ടിന്റെ വിഡിയോയും ഫോട്ടോയും കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കെ സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ കെ സുധാകരനെ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ പരാതിപ്പെട്ടത്.
Read Also: ആരോഗ്യപ്രശ്നങ്ങങ്ങളില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന് കെ.സുധാകരൻ
അതേസമയം സാളാര്‍ കേസില്‍ സിബിഐ കണ്ടെത്തലുകളും കെപിസിസി പ്രസിഡന്റ് സ്വാഗതം ചെയ്തു. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കള്‍ ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എവിടെ നോക്കിയാലും ഇവരാണ് ലഹരിമാഫിയകളുടെ പിറകില്‍. വലിയ ഗ്യാങ്സ്റ്റര്‍ ഇവയ്ക്ക് പിറകിലുണ്ട്. ഇങ്ങനെ കമ്മ്യൂണിസ്റ്റുകാര്‍ അധഃപതിച്ചതില്‍ ദുഃഖമുണ്ടെന്നും ഇന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: k sudhakaran will continue as kpcc president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here